കൈക്കൂലിക്കേസ്: വനിതാ സബ് രജിസ്ട്രാര്‍ സസ്‌പെന്‍ഷനില്‍

കൈക്കൂലി വാങ്ങി; സബ് രജിസ്ട്രാര്‍ക്ക് പണി കിട്ടി

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (11:21 IST)
കൈക്കൂലി ആവശ്യപ്പെട്ട  കേസിൽ വനിതാ സബ് രജിസ്ട്രാറെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. പ്രമാണം പതിച്ചു നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന്    ചടയമംഗലം സബ്രജിസ്ട്രാർ മഞജുഷയാണ് സസ്പെൻഷനിലായത്. 
 
കഴിഞ്ഞ ജൂൺ പതിനാറിന് പ്രമാണം പതിച്ചു നൽകാൻ ഓഫീസിൽ സമർപ്പിച്ചെങ്കിലും ഓഫീസിൽ ഇത് പിടിച്ചുവച്ചിരിക്കുകയായിരുന്നു. പ്രമാണം ആവശ്യപ്പെട്ട് ഉടമ സമീപിച്ചപ്പോൾ  മതിയായ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ പ്രമാണം ഉടമയെ തിരിച്ചയച്ചു. തുടർന്ന് ഓൺലൈൻ വഴി പണമടയ്ക്കുകയും ഏറെ വാഗ്‌വാദങ്ങൾക്ക് ശേഷം പ്രമാണം വാങ്ങുകയും ചെയ്തു. 
 
തുടർന്ന് പ്രമാണ ഉടമ മന്ത്രിക്കും ഉന്നത അധികാരികൾക്കും നേരിട്ട് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട ദക്ഷിണമേഖലാ അധികാരിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. പരിശോധനയിൽ സബ് രജിസ്ട്രാർ കുറ്റക്കാരിയാണെന്നും പല രേഖകളിലും കൃത്രിമം ഉണ്ടെന്നും കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments