Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈ അധോലോകം ഒരു നിമിഷമെങ്കിലും ഞെട്ടിയിട്ടുണ്ടാകും; പ്രദീപ് ശർമയുടെ മടങ്ങിവരവില്‍ വിറച്ച് ഗ്യാങ്ങുകള്‍

മുംബൈ അധോലോകം ഒരു നിമിഷമെങ്കിലും ഞെട്ടിയിട്ടുണ്ടാകും; പ്രദീപ് ശർമയുടെ മടങ്ങിവരവില്‍ വിറച്ച് ഗ്യാങ്ങുകള്‍

മുംബൈ അധോലോകം ഒരു നിമിഷമെങ്കിലും ഞെട്ടിയിട്ടുണ്ടാകും; പ്രദീപ് ശർമയുടെ മടങ്ങിവരവില്‍ വിറച്ച് ഗ്യാങ്ങുകള്‍
മുംബൈ , വെള്ളി, 18 ഓഗസ്റ്റ് 2017 (19:28 IST)
മുംബൈ അധോലോകത്തിന്റെ പേടിസ്വപ്‌നമായ ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ വീണ്ടും പൊലീസ് സര്‍വീസിലേക്ക്. ഒമ്പതു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.

സര്‍വീസിലേക്ക് തിരിച്ചെത്തുമെങ്കിലും  പ്രദീപിന്റെ ഔദ്യോഗിക സ്ഥാനം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി സാദിഖ് കാല്യയെ വെടിവച്ചു കൊന്ന പ്രദീപ് സേനയിലേക്ക് മടങ്ങിയെത്തിയ വിവരം മുംബൈ അധോലോകത്ത് ചര്‍ച്ചയായി തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

സര്‍വീസിലിരുന്ന 25 വര്‍ഷത്തിനിടെ 113 ക്രിമിനലുകളെയാണ് പ്രദീപ് ശർമ ഏറ്റുമുട്ടലിലൂടെ വധിച്ചത്. എന്നാല്‍, അധോലോക ബന്ധവും അവിഹിത സമ്പാദ്യവും ആരോപിച്ച് 2008ൽ  അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കുകയായിരുന്നു.

3000 കോടി രൂപയോളം പ്രദീപ് അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സര്‍വീസില്‍ നിന്നും പുറത്തായതിന് പിന്നാലെ 2006ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുങ്ങി 2010ല്‍ അറസ്‌റ്റിലായി. നീണ്ട  കോടതി നടപടികള്‍ക്ക് ശേഷം 2013 ജൂലൈയിൽ മുംബൈ കുറ്റവിമുക്തനാക്കിയതോടെയാണ് പ്രദീപ് പൊലീസിലേക്ക് തിരിച്ചെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി; പീഡനക്കേസില്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ