Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷമയ്ക്കൊരു പരിധിയുണ്ട്, അക്കാര്യം സിപിഎം നേതൃത്വം ഓർക്കണം: മുന്നറിയിപ്പുമായി എം ടി രമേശ്

സിപിഎമ്മിനു മുന്നറിയിപ്പുമായി എം.ടി. രമേശ്

ക്ഷമയ്ക്കൊരു പരിധിയുണ്ട്, അക്കാര്യം സിപിഎം നേതൃത്വം ഓർക്കണം: മുന്നറിയിപ്പുമായി എം ടി രമേശ്
തിരുവനന്തപുരം , വെള്ളി, 28 ജൂലൈ 2017 (11:09 IST)
സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വധിക്കുവാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ബിജെപി സംസ്ഥാന കാര്യലയത്തിനു നേരെയുണ്ടായ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി ബിജെപിക്കു നേരെ സിപിഎം ആക്രമണം അഴിച്ചുവിടുകയാണ്. ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
 
എസ്എഫ്ഐ നേതാക്കളും ഡിവൈഎഫ്ഐ കൗണ്‍സിലറും ചേർന്നാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവർക്കു പൊലീസ് സംരക്ഷണം നൽക്കുന്നുണ്ടെന്നും രമേശ് ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെയും ആക്രമണം. തിരുവനന്തപുരത്തെ കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ കണ്ണൂർ ലോബിയാണ് ഇവിടെ ആക്രമണങ്ങൾ അഴിച്ചു വിടുന്നതെന്നും രമേശ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് എഫക്ട്; ‘ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ല‘- ശാരദക്കുട്ടിയുടെ വാക്കുകള്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു