Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് എഫക്ട്; ‘ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ല‘- ശാരദക്കുട്ടിയുടെ വാക്കുകള്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു

താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം: വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയാണിത്: എസ് ശാരദക്കുട്ടി

ദിലീപ് എഫക്ട്; ‘ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ല‘- ശാരദക്കുട്ടിയുടെ വാക്കുകള്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു
കൊച്ചി , വെള്ളി, 28 ജൂലൈ 2017 (11:05 IST)
നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്നാരോപിച്ച് സിനിമാ താരങ്ങള്‍ ഈ ഓണത്തിന് ചാനല്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. 
 
താന്‍ ഇത് വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വാര്‍ത്തയാണെന്നും ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനം മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ലെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നെന്നും ശാരദക്കുട്ടി പറയുന്നു. 
 
നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും. കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക. അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ കരുത്തന്‍; റേഞ്ച് റോവര്‍ എസ്‌വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് !