ഗംഗേശാനന്ദ പാദം ആരുടെ കസ്റ്റഡിയിലാണുള്ളത് ? പ്രതിയെ ഹാജരാക്കാത്തതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസിനോട് കോടതി
പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് സംസ്ഥാന പൊലീസിന് പോക്‌സോ കോടതിയുടെ ശകാരം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്.
വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്ന വേളയില്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെതന്നെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാആഊആത്ത്.
ഗംഗേശാനന്ദ ഇപ്പോള്‍ ആരുടെ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സ്വാമി ഇപ്പോഴും ചികിത്സയിലാണുള്ളതെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നുമാണ് പൊലീസ് നല്‍കിയ മറുപടി.