ചെക്ക്‌പോസ്റ്റിൽ വന്‍ കഞ്ചാവ് വേട്ട; നാലരകിലോ കഞ്ചാവ് പിടിച്ചു
നാലര കിലോ കഞ്ചാവ് അധികാരികൾ പിടിച്ചെടുത്തു
തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിൽ രഹസ്യമായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് അധികാരികൾ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയ്ക്കാണ് എക്സൈസ് സംഘം ബസിന്റെ വശങ്ങളിലായി സൂക്ഷിച്ചിരുന്ന രണ്ട് പൊതി കഞ്ചാവ് പിടിച്ചെടുത്തത്.
ബസിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇത് കൊണ്ട് വന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബസ് അധികാരികൾ കസ്റ്റഡിയിലെടുത്തു. എങ്കിലും സംശയമുള്ളവർ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോർട്ടുണ്ട്. പാറശാല എസ്.ഐ പ്രവീണിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടിച്ചെടുക്കാൻ കാരണമായത്.