Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാര്‍ഡ് നവാഗതര്‍ക്ക് വിതരണം ചെയ്തു; വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി

ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാര്‍ഡ് നവാഗതർക്ക് വിതരണം ചെയ്തു; കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കി

ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാര്‍ഡ് നവാഗതര്‍ക്ക് വിതരണം ചെയ്തു; വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി
വയനാട് , വെള്ളി, 27 ഒക്‌ടോബര്‍ 2017 (12:21 IST)
ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാർഡുകൾ നവാഗതർക്ക് വിതരണം ചെയ്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കി. സുൽത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജിലാണ് സംഭവം നടന്നത്. വര്‍ദ്ധിച്ചുവരുന്ന റാഗിങ്ങിനെതിരെയും വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കുവാനും കോളേജില്‍ എസ് എഫ് ഐ ഹെൽപ് ഡെസ്ക് രൂപീകരിച്ചിരുന്നു.  
 
ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാനുള്ള ഫോണ് നമ്പറുകളുൾപ്പെടുന്ന സ്വാഗത കാർഡുകള്‍ പുതിയ വിദ്യാർത്ഥികൾക്ക് നൽകി. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കേളേജ് സസ്പെൻഡ് ചെയ്ത് 100 ദിവസങ്ങൾ പിന്നിട്ടു. ക‍ഴിഞ്ഞദിവസമാണ് വിദ്യർത്ഥിയെ പുറത്താക്കാന്‍ കോളേജ് മാനേജ്മെന്‍റ് തീരുമാനിച്ചത്. 
 
കോളേജിന് നാശനഷ്ടങ്ങള്‍ വരുത്തിയെന്ന പേരിലാണ് പുറത്താക്കല്‍. അതേസമയം ജിഷ്ണുവിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിന് പുറത്ത് എസ് എഫ് ഐ സമരം തുടരുകയാണ്. മാനേജ്മെന്‍റ് തീരുംമാനം അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് എസ് എഫ് ഐ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂജെന്‍ ദുല്‍ഖറിനേക്കാള്‍ മലയാളികളുടെ മനംകവര്‍ന്ന ഓള്‍ഡ്ജെന്‍ കുഞ്ഞിക്കയായിരുന്നു പുനത്തില്‍ !