ജനനേന്ദ്രീയം മുറിച്ച സംഭവം ; പെണ്‍കുട്ടിയുടെ കാമുകനാണ് ചെയ്തതെന്ന പരാതിയുമായി മാതാവ്
സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് ; പെണ്‍കുട്ടിയുടെ കാമുകനോ?
യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ചെയ്ത കുറ്റകൃത്യമെന്ന് ആരോപിച്ച് സ്വാമിയുടെ മാതാവ് ഡിജിപിയ്ക്ക് പരാതി നല്‍കിയതായി സംശയം. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലൈംഗികാവയവം മുറിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നതായിട്ടാണ് സൂചനകള്‍.
തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി ആദ്യം താന്‍ തനിയെയാണ് ലൈംഗികാവയവം മുറിച്ചതെന്ന മൊഴി നല്‍കുകയും. പിന്നെ അത് തിരുത്തുകയുമുണ്ടായി. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് സ്വാമി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. അതിന്റെ അഡ്വാന്‍സ് തുകയുടെ ബാക്കി വാങ്ങാന്‍ സ്വാമി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദിവസമാണ് സംഭവം നടന്നത്.