Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപ്രിയന് ജാമ്യം ലഭിക്കുമോ?; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജനപ്രിയന് ജാമ്യം ലഭിക്കുമോ?

ജനപ്രിയന് ജാമ്യം ലഭിക്കുമോ?; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി , വ്യാഴം, 20 ജൂലൈ 2017 (09:25 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാംകുമാറാണ് ഹൈക്കോടതിയിൽ ഹാജരാകുന്നത്. എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിർക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 
 
നടിയുടെ കേസില്‍ ദിലീപിന് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കും. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യും.
 
നേരത്തെ ദിലീപിന്റെ അഭിഭാഷകൻ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ജൂലായ് 17നാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ പ്രതീഷ് ചാക്കോ വെളിപ്പെടുത്തി ആ ‘വി ഐ പി’ ആരാണെന്ന്! - സുനി പറഞ്ഞ വമ്പന്‍ സ്രാവ് ഇയാളോ?