നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടൻ ദിലീപിനു ഇപ്പോൾ കിട്ടികൊണ്ടിരിയ്ക്കുന്നത് എട്ടിന്റെ പണിയാണ്. കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിയതും താരത്തിനു വിനയാകുമോയെന്ന സംശയത്തിലാണ് ആരാധകർ. ഇപ്പോഴിതാ, ജയിലിൽ താരത്തെ കാണാനെത്തിയവരെ സംബന്ധിച്ചും വിവാദങ്ങൾ വരുന്നു.
ദിലീപിനു സന്ദർശകരെ അനുവദിച്ചതിൽ നിരവധി ചട്ടലംഘനങ്ങൾ നടന്നതായി ജയിൽ രേഖകൾ. ദിലീപിനെ കാണാൻ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സിനിമാ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകർ ആലുവ സബ്ജയിലിൽ എത്തിയതെന്ന് റിപ്പോർട്ട്.
വിവരാവകാശം പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. സിദ്ദിഖിൽ നിന്നും ഒരു അപേക്ഷ പോലും വാങ്ങാതെയാണ് ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചതെന്ന് രേഖയിൽ പറയുന്നു. നടനും എം എൽ എയുമായ ഗണേഷ് കുമാർ ജയിലിലെത്തിയതും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ്.
മതിയായ രേഖകൾ ഇല്ലാതെയാണ് ദിലീപിനു ഓണക്കോടി കൈമാർ അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നടൻ ജയറാമാണ് ദിലീപിനു ഓണക്കോടി നൽകുന്നതിനായി ജയിലിലെത്തിയത്.