Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ ലീവിൽ പോയപ്പോൾ മറ്റൊരാളെ ഏർപ്പെടുത്തിയിരുന്നു, അച്ഛൻ അപകടത്തിൽപ്പെട്ടതിനാലാണ് അയാൾ എത്താൻ വൈകിയത്' - വിവാദങ്ങൾക്ക് വിശദീകരണവുമായി യദുകൃഷ്ണൻ

യോഗക്ഷേമസഭയുടെ ആരോപണത്തിനു മറുപടിയുമായി യദുകൃഷ്ണ

'ഞാൻ ലീവിൽ പോയപ്പോൾ മറ്റൊരാളെ ഏർപ്പെടുത്തിയിരുന്നു, അച്ഛൻ അപകടത്തിൽപ്പെട്ടതിനാലാണ് അയാൾ എത്താൻ വൈകിയത്' - വിവാദങ്ങൾക്ക് വിശദീകരണവുമായി യദുകൃഷ്ണൻ
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:22 IST)
ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിൽ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണനെതിരെ യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജാ കാര്യങ്ങൾക്ക് മുടക്കുവരുത്തിയെന്നായിരുന്നു ആരോപണം. 
 
എന്നാൽ, സംഭവത്തിൽ വിശദികരണവുമായി യദുകൃഷ്ണ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. 'താന്‍ ലീവ് എഴുതികൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ ആ പൂജാരിക്ക് ക്ഷേത്രത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ നട തുറക്കാന്‍ അല്‍പം വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് യദുകൃഷ്ണൻ പറയുന്നത്.
 
യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂണിയൻ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സംഘപരിവാർ അനുകൂല സംഘടയാണ് യോഗക്ഷേമസഭ. തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലാണ് തൃശൂർ കൊരട്ടി സ്വദേശിയായ യദുകൃഷ്ണൻ ചുമതലയേറ്റത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ - സംഭവം രാജ്യതലസ്ഥാനത്ത്