ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ - സംഭവം രാജ്യതലസ്ഥാനത്ത്
ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡൽഹിയിൽ ഒരു സ്വകാര്യ ക്ലിനിക് നടത്തിവരുകയായിരുന്ന അമിത് റായ് എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതിന്അറസ്റ്റിലായത്.
പനിയെതുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കായി വന്ന യുവതിയ്ക്ക് ടൈഫോയ്ഡ് ആണെന്നും കുത്തിവയ്പെടുക്കണമെന്നും പറഞ്ഞ ഡോക്ടര്‍ ഇവരെ ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, അവിടെ വച്ച് യുവതിക്ക് മരുന്നു കൊടുത്തു മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ക്ലിനിക്കിൽ നിന്നും മടങ്ങിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നായിരുന്നു ഡോക്ടരെ അറസ്റ്റ് ചെയ്തത്.