Webdunia - Bharat's app for daily news and videos

Install App

തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി; യുവാക്കളെ വളഞ്ഞിട്ട് മർദ്ദിച്ച് നാട്ടുകാർ

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (14:16 IST)
തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന വിദ്യാർത്ഥിയുടെ ആരോപണത്തെ തുടർന്ന് കാർ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ. മലപ്പുറം കൊണ്ടൊട്ടി ഓമാനൂരിലാണ് പൊലീസിനെ പോലും വെട്ടിലാക്കിയ സംഭവം അരങ്ങേറിയത്. നാട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് സാരമായി പരിക്കേറ്റ യുവാക്കൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസാണ് യുവാക്കളെ ആശുപത്രിയിലാക്കിയത്. 
 
ഓമാനൂരിൽ സ്കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർഥിയാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് നാട്ടുകാരെ അറിയിച്ചത്. കൈകൾ കയറുകൊണ്ട് ബന്ധിച്ച് കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും താൻ കുതറി ഓടി രക്ഷപെടുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
 
ആ സമയം ഓമാനൂർ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോൾ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിർദേശപ്രകാരം ഇവരെ സ്റ്റേഷനിലേക്ക് ഹാജരാക്കാൻ കൊണ്ടുവരുന്ന വഴി നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. യുവാക്കളെ വിദ്യാർത്ഥി തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ഇവരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. 
 
കാർ തല്ലിത്തകർത്തു. യുവാക്കൾ രക്തം ഛർദിച്ചിട്ടു പോലും മർദനം നിർത്തിയില്ല. യുവാക്കളെ കൊണ്ടുപോകാനെത്തിയ പൊലീസുകാർക്കൊപ്പം ഇവരെ പറഞ്ഞയക്കാനും നാട്ടുകാർ തയ്യാറായില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞുവീണു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!

സംസ്ഥാനത്ത് വനഭൂമിയില്‍ യൂക്കാലിപ്റ്റസ് മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള തീരുമാനം അനുവദിക്കുകയില്ലെന്ന് രമേശ് ചെന്നിത്തല; കാരണം ഇതാണ്

തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ നിരോധന ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments