എന്നെ സഹായിക്കാന്‍ ആരും വന്നില്ല, ഈ ഗതി ഒരു നടനും വരരുതെന്ന് ദിലീപ്
കേള്‍ക്കൂ...ദിലീപിന് പറയാന്‍ ഉണ്ട് ഒരു സങ്കടം! കുഴപ്പമില്ല ഇത് ഞാന്‍ ഒറ്റയ്ക്ക് തന്നെ നേരിടും !
എല്ലാ നടന്മാര്‍ക്കും ഉണ്ട് കഷ്ടകാലം. പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ആ സ്‌റ്റേജ് കഴിഞ്ഞെത്തിയതാണ്. ഇപ്പോള്‍ ദിലീപിന്റെ ഊഴമാണ്. നടിയെ തട്ടി കൊണ്ട് പോയ കേസില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ദിലീപിനെ തേചോജവധം ചെയ്യുകയാണ്. സിനിമയില്‍ നിന്ന് പോലും ആരും തന്നെ പിന്തുണയ്ക്കുന്നില്ല എന്ന് ദിലീപ് അഭിപ്രായപ്പെടുന്നു.
എന്നാല്‍ അതില്‍ തനിക്ക് വേദനയില്ലെന്നും ഈ പ്രശ്‌നം താന്‍ ഒറ്റയ്ക്ക് തന്നെ നേരിടുമെന്നും എന്റെ സ്ഥിതി നാളെ മറ്റൊരു നടനും വരുത് എന്ന് ദിലീപ് പറയുന്നു. തന്റെ പേര് പറയാന്‍ സിനിമയില്‍ ചിലരൊക്കെ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് തനിക്ക് ലഭിച്ച ഫോണ്‍ ഭീഷണിയില്‍ പറഞ്ഞിരുന്നെന്നും ദിലീപ് വ്യക്തമാക്കി. എനിക്കാരോടും ശത്രുത ഇല്ലെന്നും അതില്‍ പറഞ്ഞ പേരുകളൊന്നും പുറത്ത് പറയില്ല എന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ എനിക്കെതിരെ ഗൂഡാലോചന ഉണ്ടെന്നും, അത് വെളിച്ചത്ത് കൊണ്ടു വരാനാണ് പരാതി നല്‍കിയതെന്നും ദിലീപ് വ്യക്തമാക്കി.