Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുമ്മല്‍ ചികിത്സയ്ക്കിടെ ഫിസിയോ തെറാപ്പിസ്റ്റിന്റെ കൈ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങളില്‍ പതിച്ചു; തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

തിരുമ്മല്‍ ചികിത്സയ്ക്കായി എത്തിയ അമേരിക്കന്‍ മലയാളിയായ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം.

കൊച്ചി
കൊച്ചി , വെള്ളി, 24 ജൂണ്‍ 2016 (18:59 IST)
തിരുമ്മല്‍ ചികിത്സയ്ക്കായി എത്തിയ അമേരിക്കന്‍ മലയാളിയായ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം. എറണാകുളം പനമ്പിള്ളിനഗറിലെ ഫിസിയോതെറാപ്പി സെന്ററില്‍ വച്ചാണ് വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ആഷ്ലി(31)ക്കെതിരെ പൊലീസ് കേസെടുത്തു.
 
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പനമ്പിള്ളിനഗര്‍ സ്വദേശിയായ വീട്ടമ്മ നടുവേദനയുടെ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ തിരുമ്മല്‍ ചികിത്സയ്ക്കായാണ് ആഷ്ലിയുടെ ഫിസിയോതെറാപ്പി സെന്ററിലെത്തിയത്.
 
ആദ്യഘട്ടത്തില്‍ നല്ല രീതിയിലായിരുന്നു ചികിത്സ നടന്നിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ചികിത്സയുടെ രീതിമാറുകയായിരുന്നു. തിരുമ്മലെന്ന വ്യാജേന തെറാപ്പിസ്റ്റിന്റെ കൈ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പന്തികേടുതോന്നിയ വീട്ടമ്മ ചികിത്സ അവസാനിപ്പിച്ചു.
 
ഇക്കാര്യം വീട്ടമ്മ വീട്ടില്‍ പറയുകയും തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആഷ്ലിയെക്കൂടാതെ മൂന്നു ഡോക്ടര്‍മാര്‍ കൂടി ഈ സ്ഥാപനത്തിലുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന; അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബീയര്‍ പാര്‍ലര്‍ പൂട്ടിച്ചു