Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തബാങ്കില്‍ നിന്നും പഴകിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു - സംഭവം ബീഹാറില്‍

രക്തബാങ്കില്‍ നിന്നും പഴകിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു - സംഭവം ബീഹാറില്‍

രക്തബാങ്കില്‍ നിന്നും പഴകിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു - സംഭവം ബീഹാറില്‍
പട്ന , വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (20:32 IST)
ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നും പഴകിയ രക്തം സ്വീകരിച്ച എട്ടു രോഗികൾക്കു മരിച്ചു. ബിഹാർ തലസ്ഥാനമായ പട്നയിലെ ധർബാംഗ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

കഴിഞ്ഞ പതിനാല് ദിവസത്തിനിടെയാണ് പഴകിയ രക്തം കുത്തിവച്ചതിലൂടെ ഇത്രയും മരണം സംഭവിച്ചതെന്നും, രക്തബാങ്കിന്റെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നും ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാര്‍ വ്യക്തമാക്കി.

ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് സന്തോഷ് മിശ്ര ആറംഗ സമിതിയെ നിയോഗിച്ചു. അപകടത്തിന് കാരണമായത് എന്താണെന്ന് എത്രയും വേഗം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതോടെ ആശുപത്രിയിലെ രക്തബാങ്ക് അധികൃതര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. രക്തം സൂക്ഷിച്ചിരിക്കുന്ന ബാഗുകളുടെ പുറത്ത് കുറിച്ചിരുന്ന ബാച്ച് നമ്പറിലും എക്സ്പയറി ഡേറ്റിലും അധികൃതർ കൃത്രിമം കാട്ടിയെന്നാണ് ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി