Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു

ഉഴവൂര്‍ വിജയന് തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുംബം തിരിച്ചയച്ചു

തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു
കോട്ടയം , വെള്ളി, 25 ഓഗസ്റ്റ് 2017 (16:27 IST)
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉഴവൂര്‍ വിജയന് തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയാണ് ധനസഹായമായി കിട്ടിയ പണം മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഡിഡിയാക്കി തിരിച്ചയച്ചത്. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പണം തിരിച്ചയച്ചത്.
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉഴവൂര്‍ വിജയനെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ചാണ്ടി പോകുന്നതിന് മുന്‍പ് ഉഴവൂരിന്റെ കയ്യില്‍ ഒരു കവര്‍ നല്‍കുകയായിരുന്നു. കവറില്‍ 50000 രൂപയാണെന്ന് മനസ്സിലായപ്പോള്‍ പണം തിരികെ നല്‍കാന്‍ ഉഴവൂര്‍ നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആരോഗ്യ നില വഷളായി രണ്ട് ദിവസത്തിന് ശേഷം ഉഴവൂര്‍ മരിച്ചതോടെ പണം മടക്കി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഢാലോചനാക്കാര്യം മഞ്ജുവാര്യര്‍ അറിഞ്ഞത് എങ്ങനെ? - അറിയണം ഇക്കാര്യങ്ങള്‍