Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നു, വിപിന്റെ വധശിക്ഷ നടപ്പിലാക്കിയത് താലിബാന്‍ കോടതിയാണ് : ശോഭാ സുരേന്ദ്രന്‍

വിപിന്റെ വധശിക്ഷ നടപ്പിലാക്കിയത് താലിബാന്‍ കോടതിയാണ് : ശോഭാ സുരേന്ദ്രന്‍

മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നു, വിപിന്റെ വധശിക്ഷ നടപ്പിലാക്കിയത് താലിബാന്‍ കോടതിയാണ് : ശോഭാ സുരേന്ദ്രന്‍
മലപ്പുറം , വെള്ളി, 25 ഓഗസ്റ്റ് 2017 (12:21 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, താലിബാന്‍ കോടതിയാണ് വിപിന്റെ വധശിക്ഷ നടപ്പിലാക്കിയതെന്നുമാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
 
തിരൂരില്‍ കൊല്ലപ്പെട്ട വിപിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാളാണ് കൊല്ലപ്പെട്ട വിപിന്‍. തിരൂരിലെ പുളിഞ്ചോട്ടില്‍ വെട്ടേറ്റ് ഗുരുതരമായ നിലയിലാണ് വിപിനെ കണ്ടെത്തിയത്. 
 
ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞദിവസം രാത്രി എട്ട് മണി വരെ തിരൂര്‍ താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. 
 
വിപിന്‍ വധക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആവശ്യമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാപഭീതിയില്‍ പഞ്ചാബും ഹരിയാനയും; ബലാത്സംഗക്കേസിലെ വിധി കേള്‍ക്കാന്‍ 100 കാറുകളുടെ അകമ്പടിയോടെ ഗുര്‍മീത് കോടതിയിലേക്ക്