തോമസ് ചാണ്ടിക്ക് മാത്രം പ്രത്യേക പരിഗണനയോ ? മന്ത്രിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഒടുവിൽ ഹൈക്കോടതിയും ചോദിച്ചു; ചാണ്ടിക്ക് പ്രത്യേക പരിഗണനയോ ‍‍?

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (11:55 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ കേസില്‍  സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തോമസ് ചാണ്ടിക്ക് മാത്രമായി പ്രത്യേക പരിഗണനയാണോ സര്‍ക്കാര്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. മാത്രമല്ല ഒരു സാധാരണക്കാരന്‍ ഭൂമി കയ്യേറ്റം നടത്തിയാല്‍ ഇതേ നിലപാടാണോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുകയെന്നും കോടതി ആരാഞ്ഞു. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
 
പൊ​​​തു​​സ്ഥ​​​ലം കൈ​​​വ​​​ശ​​​പ്പെ​​​ടുത്തുകയും ടൂ​​​റി​​​സ്റ്റ് റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് റോ​​​ഡ് നി​​​ർ​​​മി​​​ച്ചതും കേ​​​ര​​​ള ഭൂ ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തിരെ കേ​​​സെ​​​ടു​​​ക്കാ​​​ൻ പൊ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​വ​​ശ്യ​​പ്പെട്ടായിരുന്നു ഹ​​ർ​​ജി. അതേസമയം, തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയില്‍ വ്യക്തമാക്കി.  
 
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയിരുന്നു. കായൽ കയ്യേറിയതിനു പു​​​റ​​​മേ വാ​​​ട്ട​​​ർ വേ​​​ൾ​​​ഡ് ടൂ​​​റി​​​സം പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് കമ്പനി ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും തോ​​​മ​​​സ് ചാ​​​ണ്ടി മ​​​ന്ത്രി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് കേ​​​സെ​​​ടു​​​ക്കാ​​​ൻ മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments