Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് പിണറായി, ‘പടയൊരുക്കം’ തിരുവനന്തപുരത്തെത്തുമ്പോള്‍ ചാണ്ടി രാജിവയ്ക്കും: ചെന്നിത്തല

Thomas Chandy
കണ്ണൂര്‍ , ശനി, 4 നവം‌ബര്‍ 2017 (18:42 IST)
മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിന്‍റെ ‘പടയൊരുക്കം’ ജാഥ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തോമസ് ചാണ്ടി രാജിവയ്ക്കേണ്ടിവരുമെന്നും ചെന്നിത്തല.
 
പടയൊരുക്കത്തിന് ശ്രീകണ്ഠപുരത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര് പിന്‍‌ബലം നല്‍കുന്നതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവയ്ക്കാതെ തൂങ്ങിനില്‍ക്കുന്നതും വെല്ലുവിളി നടത്തുന്നതും?

സത്യസന്ധതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടും. രാജിവച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - ചെന്നിത്തല ആവശ്യപ്പെട്ടു.
 
ഷാനിമോള്‍ ഉസ്മാന്‍, സതീശന്‍ പാച്ചേനി, സണ്ണി ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, സി പി ജോണ്‍, കെ സി ജോസഫ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തിയല്ല, ജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തിയായിരിക്കണം ഓരോ വികസനപദ്ധതിയും നടപ്പിലാക്കേണ്ടത്: വി ടി ബല്‍‌റാം