Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം: സര്‍ക്കാര്‍ വാദം തള്ളി; ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിത പരിശോധന

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം: സര്‍ക്കാര്‍ വാദം തള്ളി; ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
കോട്ടയം , ശനി, 4 നവം‌ബര്‍ 2017 (12:05 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

തോമസ് ചാണ്ടി നിലംനികത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വാദം തള്ളിയ ശേഷമാണ് കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. 
 
നിലംനികത്തി റോഡ് നിര്‍മിച്ചെന്നായിരുന്നു ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. ജനതാദൾ-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.

പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്താൻ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സർക്കാർ പണം ഉപയോഗിച്ചാണ് റോഡ് നിർമിച്ചതെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സർക്കാർ ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി; ഭാരത കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം