Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനുവേണ്ടി ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ച് താരങ്ങള്‍

പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് മടങ്ങിവരണം

ദിലീപ്
, ശനി, 16 സെപ്‌റ്റംബര്‍ 2017 (10:57 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനായി നാടൊട്ടുക്കും പ്രാര്‍ത്ഥന. താരം കുറ്റവിമുക്തനായി തിരിച്ചുവരുന്നതിനായി ദിലീപിന്റെ സുഹൃത്തുക്കളും സിനിമാതാരങ്ങളുമായ കലാഭവന്‍ ഷാജോണും രചനാ നാരായണന്‍കുട്ടിയും ഇസ്രയേലില്‍ യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചു. 
 
കേസില്‍ കുറ്റവിമുക്തനായി ദിലീപ് തിരിച്ചെത്തുന്നതിനു വേണ്ടിയാണ്  കലാഭവന്‍ ഷാജോണും രചനാ നാരായണന്‍കുട്ടിയും യേശുവിന്റെ കല്ലറയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ചത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിജയ് മാധവ്, ജോസ് എന്നിവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
 
റോയല്‍ ഒമാനിയ ടൂര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ജോസ് സ്ലീബയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ദിലീപിനു വേണ്ടി ഇവര്‍ ഗോല്‍ഗത്ത മലയിലെ ദേവാലയത്തിലും പ്രാര്‍ത്ഥന നടത്തി. ഒപ്പം ആക്രമിക്കപ്പെട്ട നടിയ്ക്കുവെണ്ടിയും ഇരുവരും പ്രാര്‍ത്ഥിച്ചു.
 
(ചിത്രത്തിനു കടപ്പാട്: സോഷ്യല്‍ മീഡിയ)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും !