Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ അറസ്റ്റ് ചെയ്തത് അദ്ദേഹം ഹിന്ദുവായതിനാല്‍! - വിചിത്ര ആരോപണവുമായി സംഘപരിവാര്‍

ദിലീപിന് പിന്തുണയുമായി സംഘപരിവാര്‍

ദിലീപിനെ അറസ്റ്റ് ചെയ്തത് അദ്ദേഹം ഹിന്ദുവായതിനാല്‍! - വിചിത്ര ആരോപണവുമായി സംഘപരിവാര്‍
കൊച്ചി , ചൊവ്വ, 11 ജൂലൈ 2017 (14:53 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി സംഘപരിവാര്‍. ശംഖ് നാദ് കേരള എന്ന സംഘപരിവാർ അനുകൂല ട്വിറ്റർ ഐഡിയാണു ദിലീപിനെ പിന്തുണയ്ക്കുന്ന ട്വീറ്റുകളുമായി രംഗത്തെത്തിയത്. ദിലീപിനെ കുടുക്കിയതാണെന്നും ഹിന്ദുവായതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.
 
ഹിന്ദുവായ ദിലീപിനെ കുടുക്കാൻ മത-രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നുമാണു ആരോപണം. കേരളത്തിലെ ചലച്ചിത്രമേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ട് ഹിന്ദുവായ നടൻ ദിലീപിനെ ഈ കേസിൽ കുടുക്കുമെന്നും ഇതേ ട്വീറ്റർ ജൂൺ 28-നു ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ വാദിയായ നടിയുടെ പേരും ഉണ്ടായിരുന്നു. 
 
webdunia
അന്നത്തെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് റീ ട്വീറ്റ് ചെയ്തുകൊണ്ട്, തങ്ങളുടെ പ്രവചനം ശരിയായി എന്ന അവകാശവാദവുമായാണു ഇപ്പോൾ ദിലീപിനു പിന്തുണ അറിയിച്ചിരിക്കുന്നത്. “ഇക്കഴിഞ്ഞ ജൂൺ 28-നുതന്നെ മലയാളം നടൻ ദിലീപിന്റെ അറസ്റ്റ് ഞങ്ങൾ പ്രവചിച്ചിരുന്നു. ബംഗാളിലും കേരളത്തിലും ഹിന്ദുവായ നടന്മാരെ കേസിൽ കുടുക്കുകയാണു,” എന്നായിരുന്നു ട്വീറ്റ്.
 
webdunia
കേരള ചലച്ചിത്രമേഖല സംഘടിതരായ കുറ്റവാളികളുടെ കൂട്ടായ്മയാണെന്നും , ഈ കൂട്ടായ്മ ഹിന്ദുക്കളായ സെലിബ്രിറ്റികളെ ലക്ഷ്യം വെയ്ക്കാൻ കൊട്ടേഷൻ സംഘങ്ങൾ നടത്തുന്നുണ്ടെന്നും ശംഖ് നാദ് കേരള ആരോപിക്കുന്നു. ഹിന്ദുക്കളായ നടീനടന്മാർ രാജ്യമൊട്ടാകെ വ്യാജക്കേസുകളുടെ പേരിൽ ആക്രമിക്കപ്പെടുകയാണെന്നും ആരോപിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍