ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍
ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്നു; ശേഷം യുവതി ചെയ്തത ഇങ്ങനെ
, ചൊവ്വ, 11 ജൂലൈ 2017 (14:37 IST)
ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊന്ന സ്ത്രീയും ആറു വയസ്സുകാരനായ മകനും കിണറ്റില്‍ മരിച്ച നിലയില്‍. കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമ (45) മകന്‍ സുപ്രീം (ആറ്) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഭര്‍ത്താവിനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ. കഴിഞ്ഞ സെപ്റ്റംബര്‍ 14 നായിരുന്നു ആ കൊലപാതകം. കേസില്‍ അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മാസംതോറും ആന്ധ്രയിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടാന്‍ പ്രേമയ്ക്ക് നിര്‍ദേശം ഉണ്ടായിരുന്നു.