ദിലീപിനെതിരായ കേസിൽ 300 സാക്ഷികൾ, നാലു യുവനടിമാരും ലിസ്റ്റിൽ!
നാലു യുവനടിമാർ സെക്ഷൻ 164 പ്രകാരം ദിലീപിനെതിരെ രഹസ്യമൊഴി നൽകി!
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നാല് യുവനടിമാർ അന്വെഷണ സംഘത്തിനു മുമ്പാകെ രഹസ്യമൊഴി നൽകി. 164 സെക്ഷൻ പ്രകാരമാണ് നടിമാർ ദിലീപിനെതിരെ മൊഴി നൽകിയിരിക്കുന്നതെന്നാണ് സൂചനകൾ.
നടിയെ ആക്രമിച്ച കേസിലെ ആദ്യകുറ്റപത്രത്തിൽ 167ലധികം സാക്ഷികളുണ്ട്. ദിലീപ് ഉൾപ്പെടുന്ന ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസിൽ 300 സാക്ഷികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ അധികവും സിനിമാമേഖലയിൽ ഉൾപ്പെടുന്നവരാണ്. അനൂപ് ചന്ദ്രൻ, ലിബർട്ടി ബഷീർ, ബൈജു കൊട്ടാരക്കര തുടങ്ങിയവർ ദിലീപിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്.
ദിലീപിന്റെ ക്രിമിനൽ സ്വഭാവം തെളിയിക്കാൻ കഴിഞ്ഞാൽ കുറ്റപത്രം കൂടുതൽ ഉറപ്പുള്ളതാകുമെന്നാണ് പൊലീസ് കരുതുന്നത്. സാക്ഷികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരെ സാക്ഷിയാക്കാൻ സാധ്യതയുണ്ട്.