പഞ്ച്കുളയിലെ കലാപത്തിന്റെ മുഖ്യ സൂത്രധാര ഹണിപ്രീത്; പപ്പയുടെ ഏഞ്ചല്‍ വാരിയെറിഞ്ഞത് 1.25 കോടി രൂപയെന്ന് പൊലീസ്
പഞ്ച്കുളയിലെ കലാപത്തിന് ഹണിപ്രീത് നൽകിയത് 1.25 കോടി രൂപയെന്ന് വെളിപ്പെടുത്തൽ
മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകളായ ഹണിപ്രീതിന് പഞ്ച്കുളയിലുണ്ടായ കലാപത്തിൽ നേരിട്ടു പങ്കുണ്ടെന്നതിന് തെളിവ്. ആ അക്രമസംഭവങ്ങളുടെ മുഖ്യ സൂത്രധാര ഹണിപ്രീത് ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്.
പ്രസ്തുത ദിവസം കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദയുടെ അനുയായികൾക്ക് 1.25 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. ഗുർമീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒളിവാലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമായിരുന്നു പൊലീസിന്റെ പിടിയിലായത്.