Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്‍റെ ആരോഗ്യനില അതീവ ഗുരുതരമോ?

ദിലീപിന്‍റെ ആരോഗ്യനില അതീവ ഗുരുതരമോ?
, ബുധന്‍, 9 ഓഗസ്റ്റ് 2017 (18:02 IST)
ആലുവ സബ്ജയിലില്‍ കഴിയുന്ന സൂപ്പര്‍താരം ദിലീപിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന വിവരങ്ങളാണ് രണ്ടുദിവസങ്ങളായി പ്രചരിക്കുന്നത്. ദിലീപിന്‍റെ ആരോഗ്യാവസ്ഥ അതീവ ദയനീയമാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. ദിലീപിനെ ജയിലിലെത്തി നേരില്‍ കണ്ട പലരും പുറത്തുവന്ന് നല്‍കുന്ന വിവരങ്ങളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയുളവാക്കുന്നതാണ്.
 
ദിലീപിന് വെര്‍ട്ടിഗോ രോഗം ബാധിച്ചിരിക്കുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ഏതാണ്ട് സത്യമാണെന്ന രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും ദിലീപിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
 
ചെവിയിലെ ഫ്ലൂയിഡ് കുറഞ്ഞ് ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാകുന്ന അസുഖം നേരത്തേ തന്നെ ദിലീപിന് ഉണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അത് ഏറ്റവും മോശം അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകാന്തതയും ദിലീപിനെ വല്ലാതെ വലയ്ക്കുന്നുണ്ട്.
 
ദിലീപ് ഷേവ് ചെയ്യുകയോ മുടിമുറിക്കുകയോ ചെയ്തിട്ടില്ല. താടിയും മുടിയും നീട്ടിവളര്‍ത്തി ക്ഷീണിതനായാണ് ദിലീപിനെ കാണാനായതെന്നും ചിലര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും ഏഴു രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... പരിധിയില്ലാതെ ഡാറ്റ ആസ്വദിക്കൂ; സൂപ്പര്‍ പ്ലാനുമായി വോഡഫോണ്‍ !