Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ലാലിന്റെ മൊഴിയെടുക്കും?!

ചോദ്യാവലി തയ്യാറാക്കി...

നടന്‍ ലാലിന്റെ മൊഴിയെടുക്കും?!
, വെള്ളി, 14 ജൂലൈ 2017 (08:05 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ ലാലിന്റെ മൊഴിയെടുക്കുമെന്ന് സൂചന. ലാലിനോടൊപ്പം പി ടി തോമസ് എംഎല്‍എയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുമെന്നാണ് അറിയിക്കുന്നത്. അതോടൊപ്പം, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, കൊല്ലം എംഎല്‍എ മുകേഷ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ എന്നിവര്‍ക്കുളള ചോദ്യാവലിയും പൊലീസ് തയ്യാറാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
 
അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെയും അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തതായി സൂചന. രഹസ്യകേന്ദ്രത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുളള വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്തത്.
 
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കാവ്യയോട് കാര്യങ്ങള്‍ തിരക്കിയതായാണ് വിവരം. എന്നാല്‍, ഇവരെ ചോദ്യം ചെയ്ത കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്രകശ്യപ് തയ്യാറായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആരൊക്കെയോ ചെയ്തതിന് ഞാന്‍ അനുഭവിക്കുന്നു, തിരിച്ചുവരും’ - ഈറനണിഞ്ഞ് ദിലീപ്