നടിക്കെതിരായ ആക്രമണം നിർഭയയെക്കാൾ പ്രഹര ശേഷിയുളളത്; കോടതി നടപടികള്‍ രഹസ്യമാക്കണം: പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസ് നിര്‍ഭയയെക്കാള്‍ പ്രഹര ശേഷിയുളളതെന്ന് പ്രോസിക്യൂഷൻ
യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചകേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്. നടി നല്കിയ രഹസ്യ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്തരുതെന്നും ഒരു കാരണവശാലും ആ മൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. നാളെ ഉച്ചക്ക് ശേഷം ഈ കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.