നടിയുടെ കേസ്: സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുത്തു
സത്യങ്ങള്‍ തുറന്നു പറഞ്ഞു, ഇത് ദിലീപിനുള്ള പണിയാകുമോ?
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ചോദിച്ചതെന്നും താന്‍ കോടതിയില്‍ സത്യങ്ങള്‍ തുറന്നു പറഞ്ഞെന്നും അമ്മ വ്യക്തമാക്കി.
അതേസമയം, പൾസർ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി കോടതിയും സഹായി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കുമെന്നറിയുന്നു. 2011 നവംബറിൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പൾസർ സുനിയെ ഇന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.