Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ല; ഡല്‍ഹിയിലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് ഷാ പങ്കെടുക്കാത്തതെന്ന് ബിജെപി

അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി

kodiyeri balakrishnan
കണ്ണൂര്‍ , വ്യാഴം, 5 ഒക്‌ടോബര്‍ 2017 (11:56 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷാ പങ്കെടുക്കാത്തതെന്ന വിശദീകരണമാണ് ബിജെപി നല്‍കിയത്. 
 
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതിനെ തൂടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. പിണറായിയിലെ കടകളെല്ലാം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. 
 
രാവിലെ 10ന് മമ്പറത്ത് നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് തലശേരിയിലാണ് സമാപിക്കുക. ആ പ്രദേശങ്ങളില്‍ ബിജെപിക്ക് എതിരായ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പദയാത്ര നടക്കുന്ന വഴികളിലെല്ലാം പൊലീസ് ഒരുക്കിയിരുന്നത്. 
 
വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന പൊതുയോഗത്തില്‍ വച്ച് അമിത് ഷാ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ പൊതുസമ്മേളനത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശസ്ത്രക്രിയയ്ക്കിടെ അനസ്തീസിയയ്ക്ക് പകരം നല്‍കിയത് വിഷവാതകം; യോഗിക്കു പിന്നാലെ മോദിയുടെ മണ്ഡലത്തിലും കൂട്ടമരണം