Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാക്കിന് ലൈസെന്‍സ് ഇല്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് ശരിയല്ല: പി സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സയനോര

പി സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സയനോര

നാക്കിന് ലൈസെന്‍സ് ഇല്ലെന്നറിയാം, പക്ഷേ അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് ശരിയല്ല: പി സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സയനോര
, ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:46 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജിന് കിടിലന്‍ മറുപടിയുമായി ഗായിക സയനോര. പിസിയുടെ നാക്കിന് ലൈസെന്‍സ് ഇല്ലെന്നറിയാം, എന്നാലും അതൊരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് ശരിയല്ലെന്ന് സയനോര വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
 
തുടര്‍ച്ചയായ പരാമര്‍ശങ്ങളിലൂടെ ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന രീതിയായിരുന്നു പി സി ജോര്‍ജ്ജ് ചെയ്തു വന്നത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ചായിരുന്നു ജോര്‍ജ്ജ് സംസാരിച്ചിരുന്നത്.
 
ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ എങ്കിലും വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയ്ക്ക് ഉപദേശം നല്‍കി. പി സിയുടെ നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്നും സയനോര ഉപദേശിച്ചു.
 
ആക്രമണത്തിനിരയായ നടി അതിന്റെ പിറ്റേ ദിവസം അഭിനയിക്കാന്‍ പോയതില്‍ ദുരൂഹതയുണ്ടെന്നും നടി ഏതു ആശുപത്രിയിലാണ് പോയതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ് ജോര്‍ജ്ജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സയനോര.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ താരങ്ങളെ കുടുക്കാനുറച്ച് ദിലീപ്; പൃഥിരാജിന്റെ മൊഴിയെടുക്കും - ലക്ഷ്യം മോഹന്‍‌ലാല്‍!