നാദിര്‍ഷ ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന, ദിലീപ് അടുത്ത ജാമ്യാപേക്ഷ നല്‍കുന്നതുവരെ പിടികൊടുക്കാതിരിക്കാന്‍ നാദിര്‍ഷയുടെ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:21 IST)
ദിലീപ് ഈ വരുന്ന 13ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതുവരെ പൊലീസിന് പിടികൊടുക്കാതിരിക്കാനാണ് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ ശ്രമമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
നാദിര്‍ഷ ഇപ്പോള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം നാദിര്‍ഷ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
 
ആശുപത്രിയില്‍ നിന്ന് പുറത്തെത്തിയാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. മുമ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ നാദിര്‍ഷ നല്‍കിയ മൊഴിയില്‍ പലതും നുണകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
 
നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അത് ദിലീപിന്‍റെ കുരുക്ക് കൂടുതല്‍ മുറുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments