Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ തോമസ് ചാണ്ടിയെ ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുത്: ചെന്നിത്തല

തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: ചെന്നിത്തല

Alappuzha municipal office
തിരുവനന്തപുരം , ഞായര്‍, 22 ഒക്‌ടോബര്‍ 2017 (12:20 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായൽ കയ്യേറിയെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹം അധികാരത്തിൽ തുടരുന്നത് നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും ചെന്നിത്തല പറഞ്ഞു.
 
ഒരു നിമിഷം പോലും വൈകാതെ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചങ്കിലും സത്യം മൂടി വയ്ക്കാനായില്ല. ചാണ്ടി അധികാരത്തിൽ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് യോഗിയും വിനയ് കത്ത്യാറുമെല്ലാം താജ്മഹലിനെ ആയുധമാക്കുന്നത്: തോമസ് ഐസക്