Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളി ചിത്രത്തിലെ മുകേഷിന്റെ പിന്മാറ്റത്തിന് കാരണം ദിലീപോ?

നിവിന്‍ പോളി ചിത്രത്തിലെ മുകേഷിന്റെ പിന്മാറ്റത്തിന് പിന്നിലും ദിലീപോ?

നിവിന്‍ പോളി ചിത്രത്തിലെ മുകേഷിന്റെ പിന്മാറ്റത്തിന് കാരണം ദിലീപോ?
, ബുധന്‍, 19 ജൂലൈ 2017 (09:04 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമയില്‍ രണ്ട് ചേരികള്‍ രൂപപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ എല്ലാ സിനിമ സംഘടനകളില്‍ നിന്നും താരത്തെ പുറത്താക്കുകയും നടിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതേസമയം ദിലീപിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും രംഗത്തെത്തുകയുണ്ടായി. 
 
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ എംഎല്‍യും നടനുമായ മുകേഷും, ഗണേഷുമൊക്കെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മുകേഷ് ഇപ്പോള്‍ പ്രതിസന്ധിയിലാണ്. നടിയുടെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായതിനാല്‍ പൊലീസ് മുകേഷിനെ  എം‌എല്‍‌എ ഹോസ്റ്റലില്‍ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
 
അതേസമയം നിവിന്‍ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മുകേഷും കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറിയതായാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഗോവയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മുകേഷിന്റെ പിന്മാറ്റത്തിന് കാരണം ദിലീപിന്റെ ഫാന്‍സാണെന്ന് പല വാര്‍ത്തകളും വരുന്നുണ്ട്.
 
ഡേറ്റ് പ്രശ്‌നം മൂലമാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതിന് കാരണമായി പറയുന്നത്. ചിത്രീകരണത്തിനിടെ അഞ്ച് ദിവസത്തെ അവധിയെടുത്ത് നിവിന്‍ പോളി അമേരിക്ക് പോകുന്നത് ഡേറ്റ് ക്ലാഷിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി നടപടി സ്വീകരിക്കുകയും മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത് വിവാദത്തിലായിരിക്കുകയാണ് മുകേഷ്. കേസ് സംബന്ധമായി മുകേഷിനെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവന്‍ മണിയുടെ മകള്‍ ദിലീപിനെ കുറിച്ച് പറഞ്ഞതിങ്ങനെ