Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം

Pattayam

രേണുക വേണു

, ചൊവ്വ, 2 ജൂലൈ 2024 (15:59 IST)
Pattayam

1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസം നീട്ടി. മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. 
 
വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി.എൻ.എസ്,എസ് നിയമപ്രകാരം ആലപുഴയിലെ ആദ്യത്തെ കേസ് മാന്നാറിൽ