Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും; മയക്കുമരുന്നുകേസുകളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എക്‌സൈസിന്റെ വെരിഫിക്കേഷനും; മയക്കുമരുന്നുകേസുകളുടെ പശ്ചാത്തലത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം , ഞായര്‍, 22 ഒക്‌ടോബര്‍ 2017 (15:08 IST)
പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഇനി മുതല്‍ പൊലീസ് വെരിഫിക്കേഷന്‍ കൂടാതെ എക്‌സൈസ് വകുപ്പിന്റെ വെരിഫിക്കേഷനും.  മയക്കുമരുന്ന്, അബ്കാരി കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചതിനു ശേഷമായിരിക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട് നല്‍കുക. പൊലീസ് തന്നെയായിരിക്കും ഈ വെരിഫിക്കേഷനും നടത്തുക.  
 
നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന വേളയില്‍ പൊലീസ് കേസുകളുണ്ടോയെന്ന് മാത്രമായിരുന്നു പരിശോധിച്ചിരുന്നത്. എന്നാല്‍ നിലവില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ പരിശോധനകൂടി നിര്‍ബന്ധമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗു​ജ​റാ​ത്ത് വി​ക​സ​ന പാ​ത​യിലാണെന്ന് പ്ര​ധാ​ന​മ​ന്ത്രി; ആദ്യ കാലങ്ങളിലെ വികസനം തടഞ്ഞത് മുന്‍ കേന്ദ്രസര്‍ക്കാരുകളെന്ന് വിമര്‍ശനം