Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയുടെ പെരുമാറ്റം അതിരുകടന്നത്, അന്തസിന് യോജിക്കാത്തത്; മാപ്പുപറഞ്ഞേ തീരൂ: ഹസന്‍

പിണറായിയുടെ പെരുമാറ്റം അതിരുകടന്നത്, അന്തസിന് യോജിക്കാത്തത്; മാപ്പുപറഞ്ഞേ തീരൂ: ഹസന്‍
തിരുവനന്തപുരം , ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:48 IST)
മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പെരുമാറ്റം അതിരുകടന്നതാണെന്നും മുഖ്യമന്ത്രി പദവിയുടെ അന്തസിന് യോജിക്കാത്തതാണെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. പിണറായി മാപ്പുപറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. 
 
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മാപ്പുപറയാന്‍ തയ്യാറാകണമെന്നാണ് ഹസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത് - ഹസന്‍ വ്യക്തമാക്കി.
 
സി പി എമ്മിന്‍റെയും ബി ജെ പിയുടെയും നേതാക്കള്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി അക്രമം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം സര്‍വ്വകക്ഷിയോഗം വിളിക്കുന്നതില്‍ പ്രസക്തിയില്ലെന്നും ഹസന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ പ്രതിഷേധം ഒഴിവാക്കാനായാണ് തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്കുകൂടി നിരോധനാജ്ഞ നീട്ടിയതെന്നും ഇതൊരു ആസൂത്രിത നീക്കമാണെന്നും ഹസന്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയുടെ കേസില്‍ പിസി ജോര്‍ജിന് ബന്ധം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്: ആനിരാജ