പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമെന്ന് യുവാവ്, അനുമതി നിഷേധിച്ച് പൊലീസ്
ഫേസ്ബുക്ക് വഴക്ക്, പീഡനം, വിവാഹം; ഈ ചെറുപ്പക്കാരന്റെ കഥ കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റ്. കടുത്തുരുത്തി കട്ടാമ്പാക്ക് സ്വദേശി ജിഷ്ണുപ്രഭയാണ്(20) കേസിലെ പ്രതി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്.
തിരുവമ്പാടി സ്വദേശിയായ ജിസ്മോന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ അസഭ്യം പറയുകയും തെറിവിളിക്കുകയും ചെയ്തു എന്നായിരുന്നു ജിഷ്ണു പ്രഭയ്ക്ക് എതിരായ പരാതി. സംഭവത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം ഇയാള്‍ വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ജിഷ്ണുപ്രഭയും ചെറുപ്പക്കാരന്റെ അമ്മയും പൊലീസിനോട് പറഞ്ഞു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് അനുമതി നിഷേധിക്കുകയാണ് ചെയ്തത്.