Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിനു വേണ്ടിയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്, മമ്മൂട്ടിയും അതിനു കൂട്ടുനിന്നു: തുറന്നടിച്ച് ഗണേഷ് കുമാർ

പൃഥ്വിരാജിനെ പ്രീണിപ്പിക്കാനാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയെന്ന് മമ്മൂട്ടി പറഞ്ഞത്: ഗണേഷ് കുമാർ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (09:27 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി നടൻ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ നടപടികൾ സ്വീകരിച്ചവർക്കെതിരെ എം എൽ എയും നടനുമായ ഗണേഷ് കുമാർ രംഗത്ത്. സിനിമയിലേക്ക് ദിലീപ് തിരിച്ചെത്തുമെന്നാണ് എല്ലാവരും കരുതുന്നത്. 
 
കുറ്റാരോപിതനായപ്പോഴേക്കും ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പിരിച്ചുവിട്ടത് ശരിയായില്ലെന്നും ഗണേഷ് കുമാർ പറയുന്നു. ദിലീപിന്റെ അംഗത്വം റദ്ദാക്കിയത് നിയമവിരുദ്ധമായാണ് എന്നും ഗണേഷ് തുറന്നടിച്ചു.  
 
സംഘടനയിൽ നിന്നും ദിലീപിനെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി മമ്മൂട്ടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താൽക്കാലികമായി മാരവിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
'പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നു. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും അധികം പറഞ്ഞത് പൃഥ്വിയാണെന്നും ആരോപണമുയരുന്നുണ്ട്.  അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും ദിലീപിന് തുടര്‍ന്നും സിനിമകളില്‍ അഭിനയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

അടുത്ത ലേഖനം
Show comments