Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്

ഫഹദ് ഫാസിൽ കുടുങ്ങും?

ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:44 IST)
പ്രശസ്ത സിനിമാ താരം ഫഹദ് ഫാസിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്. 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ലേസ് പോര്‍ട്ടിലെ വീടിന്റെ മുകളിലത്തെ നിലയുടെ വിലാസത്തിലാണ് ഫഹദിന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദിനെ അറിയില്ലെന്ന് വീട്ടുടമ പറഞ്ഞതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
 
നേരത്തെ നടി അമലപോളിനെതിരേയും സമാനരീതിയില്‍ വാർത്ത വന്നിരുന്നു. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ല; നാലാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം