'എനിക്കൊന്നുമറിയില്ല', സാക്ഷിയാകാൻ ഇല്ലെന്ന് മഞ്ജു വാര്യർ, ദിലീപിനൊപ്പമോ?
ദിലീപ് രക്ഷപെടും? സാക്ഷിയാകാൻ ഇല്ലെന്ന് മഞ്ജു!
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയാകാൻ ഇല്ലെന്ന് നടി മഞ്ജു വാര്യർ. കേസിൽ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്നും മഞ്ജു പിൻവാങ്ങിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. കേസുമായി തനിക്കൊരു കാര്യവും അറിയില്ലെന്ന് മഞ്ജു പൊലീസിനോട് അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നല്‍കിയതായാണു സൂചന.
മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. രണ്ടുതവണ പോലീസ് മഞ്ജുവില്‍നിന്നു വിവരശേഖരണം നടത്തുകയും ചെയ്തു. ദിലീപിന്റെ സ്വഭാവത്തെപ്പറ്റി മഞ്ജുവില്‍നിന്നു മൊഴി ലഭിച്ചാല്‍ കേസില്‍ വലിയ തെളിവാകുമെന്നു പോലീസ് കണക്കുകൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.