ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം മുഖ്യപ്രതി പിടിയില്‍
കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കേസിൽ മുഖ്യപ്രതി ടി പി അനൂപ് പിടിയിലായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അനൂപിനെ തിങ്കളാഴ്ച രാത്രി പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പരിസരത്തുനിന്നാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേരെ പിടികൂടിയിട്ടുണ്ട്.
പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിന് സമീപമായിരുന്നു സംഭവം നടന്നത്. ആര്‍എസ്എസ് കക്കംപാറ മണ്ഡലം കാര്യവാഹക് ചൂരക്കാട് ബിജു ആണ് മരിച്ചത്. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ബിജു.