രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുജോടി സൗജന്യ കൈത്തറി യൂണിഫോം; ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ്; പദ്ധതി പ്രാബല്യത്തില്‍
പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍
സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുജോടി യൂണിഫോമാണ് ഇത്തവണ വിതരണം ചെയ്യുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: