Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും മോഹൻലാലുമല്ല, ദിലീപ് തന്നെയാണ് താരം; ആസ്തി 1000 കോടി? !

മമ്മൂട്ടിയും മോഹൻലാലുമല്ല, ദിലീപ് തന്നെയാണ് താരം; ആസ്തി 1000 കോടി? !
, ബുധന്‍, 19 ജൂലൈ 2017 (18:43 IST)
ദിലീപ് അറസ്റ്റിലായതോടെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കണക്കുകളില്ലാത്ത സമ്പത്തിൻറെ അധിപനായി കഴിഞ്ഞ 20 വർഷം കൊണ്ട് ദിലീപ് മാറിയിരുന്നു എന്ന് തെളിയിക്കുന്നതാണ് രേഖകൾ. ദിലീപിൻറെ മൊത്തം ആസ്തി 1000 കോടിക്കുമുകളിൽ വരുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
മലയാളത്തിലെ എക്കാലത്തെയും സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വെല്ലുന്ന സമ്പത്താണ് ദിലീപ് വാരിക്കൂട്ടിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തുതന്നെ ദിലീപിന്റെയും ബന്ധുക്കളുടെയും നിക്ഷേപം 600 കോടിക്ക് മുകളിലുണ്ടെന്നാണ് വിവരം. ഡി സിനിമാസും ദേ പുട്ടും ഉൾപ്പടെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ ബിസിനസ് സംരംഭങ്ങളും ദിലീപിനുണ്ട്. 
 
വിദേശത്തുനിന്ന് വൻ തോതിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പണം എത്തിയതായായാണ് അറിയുന്നത്. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ചിലരിലേക്കും ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണം എത്തുന്നുണ്ട്.
 
അതിനോടൊപ്പം തന്നെ ദിലീപ് നിർമ്മിച്ച സിനിമകളുടെ യഥാർത്ഥ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും ദിലീപിന്റെ വിദേശയാത്രകളെപ്പറ്റിയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കിയാല്‍ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് മകള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്!