മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു?; പിന്നെ നടന്നത് നാടകീയ രംഗങ്ങള്‍ !
മരുമകളുടെ അവിഹിതം ഭര്‍ത്താവിന്റെ അമ്മ നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത് ഇങ്ങനെ !
ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകള്‍ പൊലീസ് പിടിയില്‍. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം നടന്നത്. മാങ്കുളം വിരിപാറമക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈയിടെ വിരിപാറയിലെ വീട്ടില്‍ ബിജുവിന്റെ അമ്മയായ അച്ചാമ്മയെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു. മിനി തന്നെ ബഹളം വെച്ച് നാട്ടുകാരെ മൊത്തം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അച്ചാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ അച്ചാമ്മയ്‌ക്കേറ്റ പരിക്കില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് മിനിയെ പിടികൂടാന്‍ കാരണമായത്. പരിശോധനയില്‍ അച്ചാമ്മയുടെ കഴുത്തില്‍ മുറിവേറ്റതായി ഡോക്ടര്‍ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിനിയുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാന്‍ ഇടയായെന്നും ഇതാണ് കൊലപാതക ശ്രമത്തിനു കാരണമെന്നും ചിലര്‍ ആരോപിക്കുന്നു. ആശുപത്രിയിലുള്ള അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.