Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറന്നു വച്ച ലക്ഷങ്ങൾ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവറുടെ സത്യസന്ധത

യാത്രക്കാരൻ ഓട്ടോയിൽ മറന്നുവച്ച ബാഗിൽ ലക്ഷങ്ങൾ, കണ്ണുതള്ളിയ ഓട്ടോക്കാരൻ തേടിപ്പി‌ടിച്ച് അവരുടെ വീട്ടിലെത്തി; ആശ്വാസവും അമ്പരപ്പുമായി നാട്ടുകാർ

മറന്നു വച്ച  ലക്ഷങ്ങൾ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവറുടെ സത്യസന്ധത
, ബുധന്‍, 15 നവം‌ബര്‍ 2017 (11:54 IST)
ലക്ഷങ്ങൾ അടങ്ങിയ ബാഗ് മറന്നു വച്ച യാത്രക്കാരന്റെ ബാഗ് അയാളുടെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവറുടെ സത്യസന്ധത ഏവർക്കും മാതൃക. കാരയ്‌ക്കൽ മനപ്പറമ്പിൽ എം.ജെ.വിജേഷ് എന്ന മുപ്പത്തിരണ്ടുകാരനാണ് മാന്നാർ കുരട്ടിക്കാട് അഞ്‍ജുഭവനിൽ ഗോപാലകൃഷ്ണന്റെ പണമടങ്ങിയ ബാഗ് വീട്ടിലെത്തിച്ച മാതൃകയായത്. 
 
ഗോപാലകൃഷ്ണനും കുടുംബവും പുലർച്ചെ തിരുവല്ല റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി വിജേഷിന്റെ ഓട്ടോയിലാണ് വീട്ടിലേക്ക് പോയത്. എന്നാൽ ഇവരെ വീട്ടിൽ കൊണ്ടാക്കി തിരികെ വന്നു വീണ്ടും മറ്റൊരു ഓട്ടവും പോയി. എന്നാൽ നേരം വെളുത്ത് നോക്കിയപ്പോഴാണ് സാമാന്യം വലിയൊരു ട്രോളി ബാഗ്  ഓട്ടോറിക്ഷയുട് പുറകിലിരിക്കുന്നത് വിജേഷ് കണ്ടത്.  
 
മാന്നാറിൽ ഇറങ്ങിയ യാത്രക്കാരുടേതാണെന്ന് മനസിലാക്കിയ വിജേഷ് ഉടൻ തന്നെ ഒരു വിധം ഇവരുടെ വീട് കണ്ടെത്തി ബാഗ് തിരികെ നൽകി. ഇതിൽ വിലയേറിയ മൊബൈൽ ഫോൺ, സ്വർണ്ണാഭരണങ്ങൾ പണം എന്നിവ ഉണ്ടായിരുന്നു. ബാഗ് തിരികെ കിട്ടിയ ഗോപാലകൃഷ്ണനും കുടുംബവും വിവരം റയിൽവേ അധികാരികളെയും അറിയിച്ചു. റയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും വിജേഷിന്റെ സത്യസന്ധതയെ ഏറെ പ്രശംസിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം