Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ ഷൂസും സോ‌ക്സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുകര്‍

മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ ഷൂസും സോ‌ക്സും ധരിക്കാന്‍ നിര്‍ബന്ധിക്കരുത്: സര്‍ക്കുലര്‍ പുറത്ത്

മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ ഷൂസും സോ‌ക്സും ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുകര്‍
തിരുവന്തപുരം , ശനി, 22 ജൂലൈ 2017 (16:46 IST)
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുകര്‍. ഇത് സംബന്ധിച്ച ഉത്തരവ് ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കി. ഈ ഉത്തരവ് സിബി‌എസ്‌ഇ, ഐസി‌എസ്‌ഇ സ്കുളുകള്‍ ഉള്‍പ്പെടെ പാലിക്കണമന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ സര്‍ക്കുലറില്‍ പറയുന്നു‍.
 
മഴക്കാലത്ത് അനുയോജ്യമായ പാദരക്ഷകള്‍ അണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം എല്ലാ സിബി‌എസ്‌ഇ, ഐ‌സി‌എസ്‌ഇ പ്രിന്‍സിപ്പല്‍മാര്‍ നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മഴക്കാലത്ത് ഷൂസും സോക്സും ധരിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായതു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം ഒരു സര്‍ക്കുകര്‍ പുറത്തിറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി