Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുകേഷ് ഉടന്‍ രാജിവയ്ക്കില്ല; പരാതി നല്‍കിയാല്‍ ആലോചിക്കാമെന്ന് സര്‍ക്കാര്‍

തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ പണം ആവശ്യപ്പെട്ട് തന്നെ മുന്‍പ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു

Mukesh

രേണുക വേണു

, ചൊവ്വ, 27 ഓഗസ്റ്റ് 2024 (20:07 IST)
Mukesh

ലൈംഗിക ആരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷ് ഉടന്‍ രാജിവയ്ക്കില്ല. ആരോപണത്തിന്റെ പേരില്‍ മാത്രം രാജി ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാത്രമല്ല മുന്‍പൊന്നും ലൈംഗിക ആരോപണത്തിന്റെ പേരില്‍ ഏതെങ്കിലും എംഎല്‍എമാര്‍ രാജിവയ്‌ക്കേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടായിട്ടില്ല. മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിമാര്‍ പൊലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ മാത്രം തുടര്‍ നടപടികളേ കുറിച്ച് ആലോചിക്കാമെന്നാണ് സിപിഎമ്മിന്റെയും നിലപാട്. 
 
അതേസമയം തനിക്കെതിരായ ലൈംഗിക ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് മുകേഷ് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നെന്നും സത്യം പുറത്തുവരണമെന്നും മുകേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 
 
തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ പണം ആവശ്യപ്പെട്ട് തന്നെ മുന്‍പ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. പണം ആവശ്യപ്പെട്ടു നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്തിരുന്ന സംഘം ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് മുകേഷ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ട ന്യൂനമർദ്ദം, ന്യൂനമർദ്ദ പാത്തി, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത