Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

രേണുക വേണു

, വ്യാഴം, 20 ജൂണ്‍ 2024 (10:38 IST)
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ഫ്രാന്‍സിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍. 
 
ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യങ്ങള്‍ ചോര്‍ന്നെന്ന് സംശയം; ചൊവ്വാഴ്ച നടത്തിയ പരീക്ഷ ബുധനാഴ്ച റദ്ദാക്കി !